സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വിലകുറച്ചു
മിനറൽ വാട്ടർ ഒരു ലിറ്റർ ബോട്ടിലിന് രണ്ടു രൂപയാണ് കുറച്ചു
കോഴിക്കോട്: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വിലകുറച്ചു. ജി.എസ്.ടി ഇളവ് പ്രാബല്യത്തിലായിട്ടും വില കുറയ്ക്കാതിരുന്ന കുപ്പിവെള്ള കമ്പനികൾ ഒടുവിൽ വഴങ്ങി. മിനറൽ വാട്ടർ ഒരു ലിറ്റർ ബോട്ടിലിന് രണ്ടു രൂപയാണ് കുറച്ചത്.
20 രൂപയുള്ള കുപ്പിവെള്ളത്തിന് ഇനി 18 രൂപ കൊടുത്താൽ മതി. രണ്ട് ലിറ്ററിന് മൂന്നു രൂപയാണ് കുറച്ചത്. അഞ്ച് ലിറ്ററിന് ഏഴ് രൂപയും കുറച്ചു. 10 രൂപയുടെ അര ലിറ്ററിന് ഇനി ഒമ്പത് രൂപ കൊടുത്താൽ മതി.

