നടുവണ്ണൂരിൻറെ ആരോഗ്യ സുരക്ഷയ്ക്കായി ഒരു ആതുരാലയം കൂടി; നിംസ് ക്ലിനിക് ലോഞ്ചിങ്ങ് നാളെ
സർക്കാർ സർവീസിൽ നിന്ന് ജനറൽ സർജനായി റിട്ടയർ ചെയ്ത ഡോ. ആർ കെ മുഹമ്മദ് അഷ്റഫ് ആണ് ഡയറക്ടർ
നടുവണ്ണൂർ : നടുവണ്ണൂരിലെ ആതുര ശുശ്രൂഷ ആവശ്യം നിറവേറ്റാൻ ബഹുവിധ സൗകര്യങ്ങളോടെ ഒരു ആശുപത്രി കൂടി സജ്ജമാവുന്നു. നടുവണ്ണൂർ കാവുന്തറ റോഡിൽ വിപുലമായ സൗകര്യങ്ങളോടെ ആരംഭിക്കുന്ന നെടുവണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സോഫ്റ്റ് ലോഞ്ചിംഗ് നാളെ (19- O1-25) തിങ്കളാഴ്ച കാലത്ത് 9 മണിക്ക് നടക്കും. ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻ ദേവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജാ മുരളി ഗ്രാമപഞ്ചായത്ത് മെമ്പർ പി കെ പ്രശാന്ത് എന്നിവർ മുഖ്യാതിഥികളാവും.
ജനറൽ മെഡിസിൻ, എമർജൻസി , ഇ എൻ ടി , പീഡിയാട്രിക്സ്, ഒഫ്താൽമോളജി തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജനറൽ ഒപിയോടൊപ്പം, ലബോറട്ടറി, ഫാർമസി, സ്പെഷ്യലിറ്റി ഒപി, ഇസിജി, ഒബ്സർവേഷൻ, പ്രൊസീജിയർ, ഒപ്ടിക്കൽസ്, ഹോം കെയർ / എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. ആശുപത്രി സേവനങ്ങൾക്ക് 0496 2085962, 8589838732 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

