സ്വർണം കുതിപ്പിൽ തന്നെ; ഇന്ന് പവന് 1,17,120 രൂപ
വ്യാഴാഴ്ച 1,13,160 രൂപയായിരുന്നു ഒരു പവൻ്റെ വില
കൊച്ചി: റെക്കോഡിലെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് കുറഞ്ഞ സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 495 രൂപ വർധിച്ച് 14,640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 1,17,120 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച 1,13,160 രൂപയായിരുന്നു ഒരു പവൻ്റെ വില. ബുധനാഴ്ച പവന് 1,15,320 രൂപയും ഗ്രാമിന് 14,145 രൂപയുമായിരുന്നു സ്വർണവില. ചൊവ്വാഴ്ച രണ്ട് തവണ സ്വർണവില വർധിച്ചുവെങ്കിലും ഒടുവിൽ വില കുറവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

