ഉള്ളിയേരിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം: വ്യാപാരി വ്യവസായി സമിതി
പഞ്ചായത്ത് പ്രസിഡൻ്റ് പി.നാസറിന് യൂണിറ്റ് പ്രസിഡൻ്റ് കെ. എം.ബാബു പരാതി സമർപ്പിച്ചു
ഉള്ളിയേരി: ഉള്ളിയേരിയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത് ' ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആവശ്യമായ നിർദേശങ്ങൾ അടങ്ങിയ നിവേദനം സമിതി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് സമർപ്പിച്ചിരിക്കുകയാണ്. റോഡ് സദാസമയം വാഹന ബാഹുല്യത്താൽ കുരുക്കിലാക്കുന്നതിനാൽ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുന്നത് അങ്ങാടിയിലെ വ്യാപാരികൾക്കാണ്.
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.നാസറിനാണ് വ്യാപാരി വ്യവസായി ഏകോനസമിതിക്ക് വേണ്ടി ഉള്ളിയേരി യൂണിറ്റ് പ്രസിഡൻ്റ് കെ. എം.ബാബു സമർപ്പിച്ചത്. കുഞ്ഞികൃഷ്ണൻ മെറീന, പി. കെ.മധു, റിയാസ് ഷാലിമാർ,ഉണ്ണി ബാവസ്,ജിഷ വിശ്വൻഎന്നിവർ സന്നിഹിതരായിരുന്നു.

