headerlogo
business

സിഗരറ്റിനായി നാളെ മുതല്‍ വലിയ വിലകൊടുക്കേണ്ടി വരും;വര്‍ധിക്കുക 30 ശതമാനം വരെ വില

ബ്രാന്‍ഡഡ്, കിങ് സൈസ് സിഗരറ്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബ് ബാധകമാവും

 സിഗരറ്റിനായി നാളെ മുതല്‍ വലിയ വിലകൊടുക്കേണ്ടി വരും;വര്‍ധിക്കുക 30 ശതമാനം വരെ വില
avatar image

NDR News

31 Jan 2026 05:07 PM

മുംബൈ: ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണം എന്നിവ വരുന്നതോടെ നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും. നീളം അനുസരിച്ച് സിഗരറ്റിന് 15 മുതല്‍ 30 ശതമാനം വരെ വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് 69mm, 74mm എന്നീ വലിപ്പത്തിലുള്ള സിഗരറ്റുകളാണ്. ഇവയ്ക്ക് 15 ശതമാനം വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ബ്രാന്‍ഡഡ്, കിങ് സൈസ് സിഗരറ്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബ് ബാധകമാവും.

      ഓരോ ആയിരം സിഗരറ്റുകള്‍ക്കും 2,050ല്‍ തുടങ്ങി 8,500 രൂപ വരെയാണ് എക്സൈസ് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. 65mm വരെയുള്ള ഒരു സിഗരറ്റിന് 2 രൂപ 10 പൈസ വര്‍ധിക്കും. 65mm-70mm 3.60 മുതല്‍ നാല് രൂപ വരെ അധിക നികുതി ചുമത്തപ്പെടും. 70mm- 75mm വരെ ഓരോ സിഗരറ്റിനും 5.40 രൂപയിലധികമാണ് നികുതി.ഉപയോഗം കുറയ്ക്കാനാണ് സിഗരറ്റിന് ഉയര്‍ന്ന നികുതി നിരക്ക് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. ഇന്ത്യയില്‍ ഇതുവരെ 28 ശതമാനമായിരുന്നു ജിഎസ്ടി. കൂടാതെ ജിഎസ്ടി നഷ്ടപരിഹാര സെസ്, ദേശീയ ദുരന്ത നിവാരണ സെസ്, എക്‌സൈസ് തീരുവ എന്നിവയും ചുമത്തിയിരുന്നു. ഇതില്‍ നഷ്ടപരിഹാര സെസ് ഒഴിവാക്കും. പകരമായി ജിഎസ്ടി 40 ശതമാനമാക്കും. എക്‌സൈസ് തീരുവയിലും വലിയ വര്‍ധനവുണ്ടാകും.

 

NDR News
31 Jan 2026 05:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents