നടുവണ്ണൂർ നിംസ് ആശുപത്രിയിൽ നാളെ (01-02-2026) സൗജന്യ ഇഎൻടി, ശിശുരോഗ വിഭാഗം, ജനറൽ മെഡിസിൻ മെഡിക്കൽ ക്യാമ്പ്
മുൻകൂട്ടി ബുക്കിംഗ് ഇല്ല; നേരിട്ട് എത്തുന്നവരെ പരിശോധിക്കും
നടുവണ്ണൂർ: നടുവണ്ണൂർ കാവുന്തറ റോഡിൽ പ്രവർത്തിക്കുന്ന നടുവണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എൽ എൽ പി - നിംസിൽ നാളെ (ഞായറാഴ്ച) സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുന്നു. രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുക. ക്യാമ്പിൽ വെച്ച് ജനറൽ മെഡിസിൻ, ശിശുരോഗം, ഇഎൻടി തുടങ്ങിയ വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടർമാർ രോഗികളെ സൗജന്യമായി പരിശോധിക്കും. ജനറൽ മെഡിസിൻ, ഇ എൻ ടി എന്നിവ രാവിലെ 8 മണി മുതൽ 1 മണിവരെയും. ശിശുരോഗ വിഭാഗം 10 മണി മുതൽ 1 മണി വരെയാണ് ഉണ്ടാവുക. മുൻകൂട്ടി ബുക്കിംഗ് ഇല്ല നേരിട്ട് എത്തുന്നവരെയാണ് പരിശോധിക്കുക. ഇതോടനുബന്ധിച്ച് രക്ത ഗ്രൂപ്പ് നിർണയം, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, നേത്ര പരിശോധന (കമ്പ്യൂട്ടറൈസ്ഡ്) തുടങ്ങിയവയും ഉണ്ടായിരിക്കും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കണ്ണടകൾ 25% നിരക്കിലും, ലാബ് ടെസ്റ്റുകൾക്ക് 20% നിരക്കിലും മരുന്നുകൾക്ക് 5% ശതമാനം നിരക്കിലും കിഴിവ് ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മികച്ച സൗകര്യങ്ങളോട് കൂടി ആരംഭിച്ച മിംസ് ആശുപത്രിയിൽ സോഫ്റ്റ്ലാഞ്ചിനോട് അനുബന്ധിച്ച് 36 പേർക്ക് നറുക്കെടുപ്പിലൂടെ കണ്ണട വിതരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

