headerlogo
business

മേപ്പയൂരിൽ രാരിച്ചൻസ് നാളീകേരം വെളിച്ചെണ്ണ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ കമ്മന വിൽപ്പന നിർവ്വഹിച്ചു

 മേപ്പയൂരിൽ രാരിച്ചൻസ് നാളീകേരം വെളിച്ചെണ്ണ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു
avatar image

NDR News

04 Feb 2026 12:30 PM

മേപ്പയ്യൂർ: മൂന്ന് തലമുറകളിലായി കൈമാറി വന്ന മേപ്പയ്യൂരിൽ പ്രവർത്തിച്ചു വരുന്ന രാരിച്ചൻസ് നാളീകേരം നാടൻ വെളിച്ചെണ്ണയുടെ മേപ്പയ്യൂർ ടൗണിലെ വിപണന കേന്ദ്രം മത്സ്യ മാർക്കറ്റ് റോഡിൽ രാരിച്ചൻസ് നാളികേരത്തിൻ്റെ ഉടമ കെ.കെ രജീഷിൻ്റെ മകൻ അൻവിൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ കമ്മന മുജീബ് കോമത്തിന് നൽകി ആദ്യ വിൽപ്പന നിർവ്വഹിച്ചു.

   വെളിച്ചെണ്ണ, വെർജിൻ ഓയിൽ, ഇളനീർ ചിപ്സ്, ചോക്ലേറ്റ്സ്, നാളീകേരത്തിൻ്റെ മറ്റ് ഉൽപ്പന്നങ്ങൾ വിപണനകേന്ദ്രത്തിൽ ലഭിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയ്യൂർ യൂനിറ്റ് ജന:സെക്രട്ടറി രാജൻ ഒതയോത്ത്, സുരേഷ് മങ്ങാട്ടുമ്മൽ, കെ.വി നിഷാജ്, കുഞ്ഞിക്കണ്ണൻ കുന്തിമ,വി.വി നിസാം എന്നിവർ സംസാരിച്ചു

NDR News
04 Feb 2026 12:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents