പ്ലാസ്റ്റിക് നിരോധിച്ചത് വ്യാപാരികൾക്ക് ദ്രോഹമാകുന്നു
ഏരിയ സെക്രട്ടറി ബി എം മുഹമ്മദ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: പ്ലാസ്റ്റിക് നിരോധനത്തിന്റെ മറവിൽ വ്യാപാരികളെ ദ്രോഹിക്കുന്നത് അധികാരികൾ അവസാനിപ്പിക്കണമെന്നും തെരുവ് കച്ചവടം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി സമിതി ആവള യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് എം ടി യൂസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി ബി എം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. രാമ ചന്ദ്രൻ ഗുഡ് വിൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. വി.പി വേണു സ്വാഗതവും വിജയൻ പുത്തലത്ത് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എംടി യൂസഫ് പ്രസിഡണ്ടായും വിപി. വേണു സെക്രട്ടറിയായും വിജയൻ പുത്തലത്ത് ട്രഷററയും തിരഞ്ഞടുത്തു.

