headerlogo
business

സ്വർണവില വീണ്ടും കുറഞ്ഞു; 480 രൂപ കുറഞ്ഞ് പവന് 1,18,480 രൂപയായി

ഒരു ഗ്രാമിന് 14,806.25 രൂപയാണ് വില.

 സ്വർണവില വീണ്ടും കുറഞ്ഞു; 480 രൂപ കുറഞ്ഞ് പവന് 1,18,480 രൂപയായി
avatar image

NDR News

27 Feb 2026 01:08 PM

  തിരുവനന്തപുരം :സംസ്ഥാനത്തെ സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,18,480 രൂപയാണ് വില. ഇതോടുകൂടി ഒരു ഗ്രാമിന് 14,806.25 രൂപയാണ് വില. ഇന്നലത്തെക്കാള്‍ ഒരു പവന് 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

  ക‍ഴിഞ്ഞ ദിവസം രണ്ടു തവണ സ്വർണത്തിന് വില കൂടിയിരുന്നു. രാവിലെ 1,18,560 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം 1,18,080 രൂപയായി കുറഞ്ഞു. ഇതിന് പിന്നാലെയാണ് വീണ്ടും സ്വർണവില ഇന്ന് കുറഞ്ഞത്.

   ക‍ഴിഞ്ഞ 25ന് ആണ് ഒരു പവൻ സ്വർണത്തിന് ഈ മാസത്തിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. 1,18,720 രൂപയായിരുന്നു അന്നത്തെ വില. ക‍ഴിഞ്ഞ രണ്ടാം തീയതിയാണ് ഈ മാസത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 1,07,920 രൂപയായിരുന്നു.

NDR News
27 Feb 2026 01:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents