headerlogo
business

സ്വർണ്ണ വില ഇന്ന് രണ്ട് തവണ കുറഞ്ഞു.

സ്വർണ്ണ വില വീണ്ടും കുറഞ്ഞ് 90 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.

 സ്വർണ്ണ വില ഇന്ന് രണ്ട് തവണ കുറഞ്ഞു.
avatar image

NDR news

23 Jun 2026 06:16 PM

കൊച്ചി: സ്വർണവില ഇന്ന് രണ്ടാം തവണയും കുത്തനെ കുറഞ്ഞു. ഇതോടെ 90 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന് വിപണനം നടക്കുന്നത്. ഉച്ചക്ക് ശേഷം ഗ്രാമിന് 120 രൂപ കുറഞ്ഞ് 13,255 രൂപയും പവന് 960 രൂപ കുറഞ്ഞ് 1,06,040 രൂപയുമായി. രാവി​ലെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കുറഞ്ഞിരുന്നു. 1,07,000 രൂപയാണ് രാവി​ലെ രേഖപ്പെടുത്തിയത്.

     കഴിഞ്ഞ ആഴ്ച തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണി, ശനിയാഴ്ച മുതലാണ് തിരിച്ചുകയറാൻ തുടങ്ങിയത്. അന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. പവന് 160 രൂപ കൂടി 107120 ആയി. 21നും ഇതേ വില തന്നെയായിരുന്നു. ഇന്നലെ രാവിലെയും ഉച്ചക്കുമായി 1,400 രൂപയാണ് പവന് കൂടിയത്.

NDR news
23 Jun 2026 06:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents