headerlogo
business

ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതികൾ വ്യത്യസ്ഥമാക്കുന്നു.

ശമ്പളക്കാരായ ആദായ നികുതിദായകർക്ക് മാറ്റമില്ലാതെ ജൂലൈ 31 തന്നെയാണ് അവസാന തീയതി.

 ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതികൾ വ്യത്യസ്ഥമാക്കുന്നു.
avatar image

NDR news

30 Jun 2026 09:40 AM

.കൊച്ചി: വര്‍ഷങ്ങളായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയ്യതി ജൂലായ് 31 ആയിരുന്നു. എന്നാല്‍ ഇനി അങ്ങിനെയല്ല. വിവിധ വിഭാഗക്കാർക്കുള്ള റിട്ടേൺ നൽകുന്നതിനുള്ള സമയപരിധി ആദായനികുതി വകുപ്പ് പരിഷ്കരിച്ചിട്ടുണ്ട്. പോർട്ടലിലെ തിരക്കൊഴിവാക്കാനും നികുതി പരിശോധന കാര്യക്ഷമമാക്കുന്നതിനുമാണ് പുതിയ പരിഷ്കരണം കൊണ്ട് ലക്ഷ്യമിടുന്നത്.

          ശമ്പളക്കാരായ ജീവനക്കാർ, പെൻഷൻ പറ്റുന്നവര്‍ (ITR-1 / ITR-2 ഫോമുകൾ ഉപയോഗിക്കുന്നവർ) എന്നിവര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയ്യതി ജൂലൈ 31 ആയിരിക്കും. അതേസമയം, അക്കൗണ്ട് ഓഡിറ്റിങ് ആവശ്യമില്ലാത്ത ബിസിനസ് നടത്തുന്നവരും പ്രൊഫഷണലുകളുമായ നികുതിദായകർക്കും (ITR-3 / ITR-4 ഫോമുകൾ ഉപയോഗിക്കുന്നവർ), ടാക്സ് ഓഡിറ്റിന് വിധേയമല്ലാത്ത ഫേം/എൽഎൽപി (LLP) പങ്കാളികള്‍ക്കും ഇത് ഓഗസ്റ്റ് 31 ആയിരിക്കും. ടാക്സ് ഓഡിറ്റിങ് ആവശ്യമുള്ള കേസുകൾ, ടാക്സ് ഓഡിറ്റിന് വിധേയമായ ഫേം/എൽഎൽപി (LLP) തുടങ്ങിയവയ്ക്ക് ഇത് ഒക്ടോബര്‍ 31 ആയിരിക്കും.

NDR news
30 Jun 2026 09:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents