ജി എസ് ടി വരുമാനത്തിൽ 14% വളർച്ച നേടി
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യം ജി എസ് ടി വരുമാനത്തിൽ വളർച്ച നേടി.
ന്യൂഡൽഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയിലും ജൂണിലെ ജിഎസ്ടി വരുമാനത്തില്‍ 13.9 ശതമാനം വളര്‍ച്ച നേടി രാജ്യം. 1,94,812 കോടി രൂപയാണ് ജൂണിലെ ജിഎസ്ടി കളക്ഷന്‍. കഴിഞ്ഞ വര്‍ഷം ഇത് 1,71,105 കോടി രൂപയായിരുന്നു. 2025 ജൂണില്‍ ജിഎസ്ടി റീഫണ്ടിന് ശേഷമുള്ള വരുമാനം 1,45,984 കോടി രൂപയായിരുന്നു. ഇത്തവണയിത് 1,62,377 കോടി രൂപയായി. ആഭ്യന്തര ഇടപാടുകളിലൂടെയുള്ള ജിഎസ്ടി ഇത്തവണ 6.5 ശതമാനം വര്‍ധിച്ച് 1,34,774 കോടി രൂപയായി. മുന്‍ വര്‍ഷമിത് 1,26,506 കോടി രൂപയായിരുന്നു. ഇറക്കുമതിയില്‍ നിന്നുള്ള ജിഎസ്ടി വരുമാനം 34.6 ശതമാനം വര്‍ധിച്ച് 60,038 കോടിയായി. മുന്‍ വര്‍ഷമിത് 44,600 കോടി രൂപയായിരുന്നു. ഒന്‍പത് ശതമാനം വര്‍ധനയോടെ മഹാരാഷ്ട്രയുടെ ജിഎസ്ടി കളക്ഷന്‍ 30,714 കോടി രൂപയായി. കര്‍ണാടക, ഗുജറാത്ത് യഥാക്രമം 12,937 കോടി, 11,743 കോടി രൂപ കളക്ഷന്‍ നേടി. ഉത്തര്‍പ്രദേശിന്റെ ജിഎസ്ടി കളക്ഷന്‍ 19 ശതമാനം വര്‍ധിച്ച് 9,165 കോടി രൂപയായി. 2026 ജൂണില്‍ കേരളത്തിന്റെ ജിഎസ്ടി കളക്ഷന്‍ 3,357 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷമിത് 2,939 കോടിയായിരുന്നു. 14.2 ശതമാനം വര്‍ധനയാണ് 2026 ജൂണില്‍ രേഖപ്പെടുത്തിയത്

