headerlogo
business

ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷത്തിന് അയവു വന്നപ്പോൾ അന്തരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 70 ഡോളറിലെത്തി.

 ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു.
avatar image

NDR news

04 Jul 2026 09:21 AM

ന്യൂഡൽഹി:  ഖത്തറില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകളില്‍ നല്ല പുരോഗതി ഉണ്ടായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് ഏകദേശം 1% കുറഞ്ഞ് 70.84 ഡോളറിലെത്തി, ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍ 1.2% കുറഞ്ഞ് 67.75 ഡോളറായി 

       ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അസംസ്‌കൃത എണ്ണയുടെ മാനദണ്ഡമാണ് ബ്രെന്റ് ക്രൂഡ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു മാനദണ്ഡമായി ഇത് ഉപയോഗിക്കുന്നു. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും (70%) ബ്രെന്റ് ക്രൂഡ് ഉപയോഗിച്ചാണ് വില നിശ്ചയിക്കുന്നത്.

NDR news
04 Jul 2026 09:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents