സ്വർണവിലയിൽ ഇന്ന് പവന് 2120 രൂപ കുറഞ്ഞു.
സ്വർണവില തുടർച്ചയായി 5 ദിവസം കൊണ്ട് 4040 രൂപ പവന് കുറഞ്ഞു.
കൊച്ചി: സ്വർണവിലയിൽ തുടർച്ചയായി കുറഞ്ഞുവരുന്നത് ആഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആശ്വാസമായി. കേരളത്തിലെ സ്വർണവിലയിൽ ഇന്ന് പവന് 2120 രൂപ കുറഞ്ഞതോടെ വില 1,16,040 രൂപയായി. ഗ്രാമിന് 265 രൂപ കുറഞ്ഞ് 14,505 രൂപയിലുമെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം പവന് 4040 രൂപയാണ് കുറഞ്ഞത്.
ഔൺസിന് 4626 ഡോളർ എന്ന നിലയിൽനിന്ന് രാജ്യാന്തര സ്വർണവില 4455 ഡോളറിലേക്കാണ് ഇടിഞ്ഞത്. രാജ്യാന്തര വിപണിയിലെ ഈ മാറ്റമാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിച്ചത്.
സംസ്ഥാനത്തെ വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2,600 രൂപയുമാണ് നിലവിലെ നിരക്ക്.

