നടുവണ്ണൂർ സ്വദേശി എടത്തും ചാലിൽ നിസാറിന് മീഡിയവൺ ബിസിനസ് എക്സലൻസ് അവാർഡ്
നടുവണ്ണൂർ സ്വദേശിയും അവിസൻ & അവൻസോ ഫാർമ മാനേജിങ് ഡയറക്ടറും സ്ഥാപകനുമായ എടത്തും ചാലിൽ നിസാർ മീഡിയവൺ ബിസിനസ് എക്സലൻസ് അവാർഡിന് അർഹനായി
നടുവണ്ണൂർ: നടുവണ്ണൂർ കുന്നരംവെള്ളി സ്വദേശിയായ എടത്തും ചാലിൽ നിസാർ ഈ വർഷത്തെ മീഡിയവൺ ബിസിനസ് എക്സലൻസ് ഇൻ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രി അവാർഡിന് അർഹനായി. അവിസൻ & അവൻസോ ഫാർമ മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമാണ് നിസാർ
. ഒരു സാധാരണ ഗ്രാമീണ കുടുംബത്തിൽ നിന്നും തൊഴിൽ തേടി പ്രവാസ ലോകത്തെത്തിയ നടുവണ്ണൂർ കുന്നരംവെള്ളി സ്വദേശിയായ നിസാർ തൊഴിൽ അന്വേഷകരായ പുതുതലമുറക്ക് പ്രചോദനവുമാണ്. അദ്ദേഹത്തിൻ്റെ നിശ്ചയദാർഢ്യവും സമർപ്പണ മനോഭാവവും ദീർഘവീക്ഷണവുമാണ് ഈ കുതിപ്പിന് നിമിത്തമായത്.
. ഒമാനിൽ ഫാർമസ്യൂട്ടിക്കൽ രംഗത്ത് മുദ്രചാർത്തിയ അവിസൻ & അവൻസോ ഫാർമ ബിസിനസ് രംഗത്ത് സ്വയം സംരംഭകത്വത്തിന് മികച്ച മാതൃകയാണെന്ന് അവാർഡ് സമ്മാനിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
. സന്തോഷവും അഭിമാനവും ഉണ്ടെന്നും മീഡിയ വണ്ണിലൂടെ ജന്മനാട് തന്ന ഒരു അവാർഡ് ആയിട്ടാണ് ഇത് കണക്കാക്കുന്നതെന്നും കേരളത്തിൽ ഒരുപാട് സാധ്യതകൾ ഉള്ള ഫാർമസ്യൂട്ടിക്കൽ സെക്ടറിലേക്ക് അവിസൻ ഫാർമയും കടന്നുവരുന്നുണ്ടെന്നും അവാർഡ് ഏറ്റുവാങ്ങിയതിനു ശേഷം നിസാർപറഞ്ഞു.

