headerlogo
business

സെപ്റ്റംബർ 27 ഞായർ ബാങ്കുകൾ പ്രവർത്തിക്കുന്നതാണ്

തുടർച്ചയായി അഞ്ചുദിവസം ബാങ്കുകൾ അടഞ്ഞു കിടക്കുന്നത് ഒഴിവാക്കാൻ സെപ്റ്റംബർ 27 ഞായർ ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നതാണ്

 സെപ്റ്റംബർ 27 ഞായർ ബാങ്കുകൾ പ്രവർത്തിക്കുന്നതാണ്
avatar image

NDR news

23 Sep 2026 04:02 PM

ന്യൂഡൽഹി : യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസിന്റെ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് മുന്നോടിയായി, പൊതുജനങ്ങൾക്ക് അവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്കിനാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് ആഹ്വാനം ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും വാരാന്ത്യ അവധികളായതിനാൽ തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ ബാങ്കിങ് ആവശ്യങ്ങൾ പൂർണ്ണമായും തടസ്സപ്പെടാതിരിക്കാൻ മുൻകൂട്ടി മുൻകരുതൽ നടപടികളുമായി സർക്കാർ രംഗത്തെത്തിയത്. 

.      ഇതിന്റെ ഭാഗമായി സെപ്റ്റംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജ്യനൽ റൂറൽ ബാങ്കുകളും സാധാരണ പോലെ പ്രവർത്തിക്കും.

NDR news
23 Sep 2026 04:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents