headerlogo
business

രോഗികൾക്ക് അവിശ്വാസമായി കാൻസർ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ

കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമാക്കി പരിമിതപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിട്ടത് ആ മരുന്നുകളുടെ വില കുത്തനെ കുറയാൻ വഴിയൊരുക്കും

 രോഗികൾക്ക് അവിശ്വാസമായി കാൻസർ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ
avatar image

NDR news

09 Oct 2026 07:33 PM

ന്യൂഡൽഹി: രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. കാന്‍സര്‍ മരുന്നുകളുടെ ട്രേഡ് മാര്‍ജിന്‍ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. സുപ്രിം കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ ചരിത്രപരമായ നടപടി.

.      പുതിയ തീരുമാനപ്രകാരം നാഷണല്‍ എസന്‍ഷ്യല്‍ മെഡിസിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത എല്ലാ പ്രൈവറ്റ്, ജനറിക്, ബ്രാന്‍ഡഡ്, ഇറക്കുമതി ചെയ്യുന്ന കാന്‍സര്‍ മരുന്നുകള്‍ക്കും ഈ പരിധി ബാധകമാകും. മരുന്ന് നിര്‍മ്മാതാക്കള്‍ വിതരണക്കാര്‍ക്കും റീട്ടെയിലര്‍മാര്‍ക്കും നല്‍കുന്ന വിലയും, ഉപഭോക്താക്കള്‍ക്ക് ഈടാക്കുന്ന പരമാവധി വിലയും തമ്മിലുള്ള അമിത വ്യത്യാസം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

.    ഈ പുതിയ ഉത്തരവ് നടപ്പിലാകുന്നതോടെ വിപണിയില്‍ കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിലൂടെ രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് പ്രതിവര്‍ഷം ഏകദേശം 2,500 കോടി രൂപയുടെ വലിയ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

.    35 പേറ്റന്റുള്ള മരുന്നുകള്‍ ഉള്‍പ്പെടെ 110-ലധികം പ്രമുഖ കാന്‍സര്‍ പ്രതിരോധ മരുന്നുകളെ ഈ ഉത്തരവ് നേരിട്ട് സഹായിക്കും. നേരത്തെ, അവശ്യമരുന്നുകളുടെ പട്ടികയിലുള്ള 131 കാന്‍സര്‍ മരുന്നുകള്‍ക്ക് മാത്രമായിരുന്നു നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ വിലനിയന്ത്രണം ഉണ്ടായിരുന്നത് .എന്നാല്‍ ഈ പുതിയ ഉത്തരവോടെ, പട്ടികയ്ക്ക് പുറത്തുള്ള മരുന്നുകള്‍ക്കുമേല്‍ വിതരണക്കാരും ആശുപത്രികളും ഈടാക്കിയിരുന്ന ഭീമമായ ലാഭവിഹിതം ഇല്ലാതാവുകയും, സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ മരുന്നുകള്‍ ലഭ്യമാവുകയും ചെയ്യും. കാന്‍സര്‍ ചികിത്സാ രംഗത്തെ ചൂഷണങ്ങള്‍ക്ക് തടയിടുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം.

NDR news
09 Oct 2026 07:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents