ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു.
കരാറു പ്രകാരം ഇന്ത്യൻ ഉത്പനങ്ങൾക്ക് പൂജ്യം കയറ്റുമതി തീരുവയായിരിക്കും . ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനാകും
ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു.ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ മത്സരക്ഷമത വര്‍ധിപ്പിക്കാനും ന്യൂസിലന്‍ഡിലെ ഇറക്കുമതി ചെലവ് കുറയ്ക്കാനും കയറ്റുമതി സാധ്യതകള്‍ വിപുലീകരിക്കാനും കരാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. സ്വതന്ത്ര വ്യാപാര കരാര്‍ (FTA) പ്രകാരം ന്യൂസിലന്‍ഡിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഒഴിവാകുന്നതാണ്. തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഔഷധങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഇത് കൂടുതല്‍ വിപണി സാധ്യതകള്‍ തുറന്നുനല്‍കും.
. ന്യൂസിലന്‍ഡിലേക്ക് കയറ്റുമതി ചെയ്യുന്ന നിരവധി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കരാറിലൂടെ ഒഴിവാക്കപ്പെടുമെന്ന് വിദേശ വ്യാപാര അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമ്പത്ത് കുമാര്‍ പറഞ്ഞു. ഇതുവരെ തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പാദരക്ഷകള്‍ എന്നിവയ്ക്ക് പരമാവധി 10 ശതമാനം വരെ തീരുവയുണ്ടായിരുന്നു. ഇന്ന് മുതല്‍ അത് പൂജ്യമായി മാറും.’ഔഷധങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക്, രാസവസ്തുക്കള്‍, വൈദ്യുത ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് നിലവിലുണ്ടായിരുന്ന അഞ്ച് ശതമാനം വരെയുള്ള തീരുവയും ഒഴിവാക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

