headerlogo
business

കേരളത്തിലേക്കുള്ള ആദ്യ ഇറക്കുമതി കണ്ടെയ്നർ കപ്പൽ വിഴിഞ്ഞത്തെത്തി.

ചൈനയിൽ നിന്ന് കണ്ടെയ്നർ നിറയെ ബിൽഡിങ് ബോർഡുകളുമായി എംഎസ് സി സബ്രീന - 3 എന്ന കപ്പലാണ് വിഴിഞ്ഞത്ത് എത്തിയത്

 കേരളത്തിലേക്കുള്ള ആദ്യ ഇറക്കുമതി കണ്ടെയ്നർ കപ്പൽ വിഴിഞ്ഞത്തെത്തി.
avatar image

NDR news

01 Nov 2026 09:47 PM

തിരുവനന്തപുരം: കേരളത്തിലെ മാർക്കറ്റിലേക്കുള്ള ചരക്കുകളുമായി കണ്ടെയ്നർ കപ്പൽ വിഴിഞ്ഞെത്തി . ചൈനയിലെ നിങ്‌ബോയിൽനിന്ന് ബുക്ക് ചെയ്ത കണ്ടെയ്‌നറുകകളുമായി എം.എസ്.സി. സബ്രീന-3 എന്ന കപ്പലാണെത്തിയത്. തിരുവനന്തപുരത്തെ ഓൾടെയർ ഗ്രൂപ്പിനായി ബി.എസ്.ജി. ലോജിസ്റ്റിക്‌സ് ആൻഡ് ഷിപ്പ് ചാൻഡ്‌ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കണ്ടെയ്‌നർ എത്തിച്ചെത് . പ്ലൈവുഡിന് പകരം ഉപയോഗിക്കുന്ന ബിൽഡിങ് ബോർഡുകളാണ് കണ്ടെയ്‌നറിലുള്ളത്. ആദ്യ ഇറക്കുമതി കണ്ടെയ്‌നറിന്റെ ഫ്ളാഗ് ഓഫ് ശനിയാഴ്ച വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ്‌ ഡയറക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു.

.    ഇറക്കുമതി സൗകര്യം ആരംഭിക്കുന്നതോടെ ചരക്കുകൾ വിഴിഞ്ഞത്തേക്ക് നേരിട്ട് ഇറക്കി കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി കേരളത്തിലെ വിപണികളിലെ ത്തിക്കാനാകും. ഇതുവഴി മറ്റ് തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യവും ഒഴിവാകും .ചരക്ക് കൈകാര്യം ചെയ്യൽ, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെ തൊഴിലസരവും വരുമാനവും സംസ്ഥാനത്ത് നിലനിർത്താനും സാധിക്കും.

NDR news
01 Nov 2026 09:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents