കോവിഡ് വ്യാപനത്തോടെ കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമെന്ന് പഠന റിപ്പോര്‍ട്ട്
ഗുജറാത്തില്‍ നാല് ശതമാനം മാത്രമാണ് തൊഴിലില്ലായ്മ. തമിഴ്‍നാട്ടില്‍ 8.9-ഉം കര്‍ണാടകത്തില്‍ 7.1-ഉം ശതമാനം മാത്രം
ന്യൂഡല്‍ഹി.പൊതുവേ തൊഴിലില്ലായ്മയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ കോവിഡ് വന്നതോടെ സാഹചര്യം രൂക്ഷമായി. കേരളത്തില്‍ പതിനെഞ്ചിനും ഇരുപത്തിയൊമ്പതിനും ഇടയ്ക്ക് പ്രായമുള്ളവരില്‍ 2019ല്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് തൊഴിലില്ലായ്മ 43 ശതമാനമായി ഉയര്‍ന്നു.
ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (എന്‍.എസ്.എസ്.ഒ.) പിരിയോഡിക് ലേബര്‍ഫോഴ്സ് സര്‍വേയുടെ 2020 ഒക്ടോബര്‍-ഡിസംബര്‍ കാലത്തെ ഫലമനുസരിച്ചാണ് പുതിയ റിപ്പോര്‍ട്ട് .കോവിഡ് സാഹചര്യത്തിന് മുമ്പ് യുവാക്കളുടെ തൊഴിലില്ലായ്മയില്‍ രാജ്യത്ത് തന്നെ 36.3 ശതമാനത്തോടെ കേരളമായിരുന്നു മുന്നിലുണ്ടായിരുന്നത്. 43.9 ശതമാനവുമായി ജമ്മുകശ്മീര്‍ കാശ്മീര്‍ മാത്രമായിരുന്നു കേരളത്തിന് മുമ്പില്‍.
കേരളത്തില്‍ മുപ്പത് വയസിന് താഴെയുള്ള വരാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ അനുഭവിക്കുന്നത്. കേരളത്തിലെ 15-29 പ്രായ വിഭാഗത്തില്‍ യുവതികളാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നേരിടുന്നത്, 55.7 ശതമാനം. ഈ വിഭാഗത്തില്‍ യുവാക്കളില്‍ 37.1 ശതമാനമാണ് തൊഴിലില്ലാത്തവര്‍.
എല്ലാ പ്രായവിഭാഗങ്ങളില്‍ പെട്ടവരെയും ഒരുമിച്ചെടുക്കുമ്പോഴും തൊഴിലില്ലാത്തവരില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. 17.8 ശതമാനമുള്ള ജമ്മുകശ്മീരാണ് ഈ വിഭാഗത്തിലും ഏറ്റവും മുന്നിലുള്ളത് . രാജ്യത്ത് ഗുജറാത്താണ് ഇപ്പോഴും തൊഴിലില്ലായ്മയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം.
ഗുജറാത്തില്‍ നാല് ശതമാനം മാത്രമാണ് തൊഴിലില്ലായ്മ.കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‍നാട്ടില്‍ 8.9-ഉം കര്‍ണാടകത്തില്‍ 7.1-ഉം ശതമാനം മാത്രമേ തൊഴിലില്ലായ്‍മയുള്ളൂ.

