സൗജന്യ മത്സര പരീക്ഷാ പരിശീലനം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ പരിശീലനമാണ് നൽകുന്നത്

കോഴിക്കോട്: കേരളാ പി.എസ്.സി. നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന പ്ലസ്ടുവും ഉയർന്ന യോഗ്യതയുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. ഓണ്‍ലൈനായാണ് പരിശീലനം നടത്തുന്നത്.
പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവ രേഖപ്പെടുത്തി ജനുവരി 25നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ഇ- മെയില്‍ വിലാസം : deekzkd@kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370179