നമസ്തേ സ്കോളർഷിപ്പ് ജേതാവ് ശീതൾ സന്തോഷിനെ സിഡിസി പേരാമ്പ്ര അനുമോദിച്ചു
ടി. പി. രാമകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: നമസ്തേ സ്കോളർഷിപ്പ് ജേതാവ് ശീതൾ സന്തോഷിനെ സിഡിസി പേരാമ്പ്രയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പേരാമ്പ്ര എംഎൽഎ ടി. പി. രാമകൃഷ്ണൻ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പേരാമ്പ്ര സിഡിസിയുടെ സ്നേഹോപഹാരം ശീതളിന് എംഎൽഎ സമ്മാനിച്ചു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം പുരോഗമിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യാന്തര നിലവാരത്തിൽ ഉയർത്താനുള്ള ശ്രമം സർക്കാർ നടത്തി വരികയാണെന്നും ടി. പി. രാമകൃഷ്ണൻ എംഎൽഎ അറിയിച്ചു. ശീതൾ ഉൾപ്പെടെയുള്ള പ്രതിഭകൾക്ക് അവസരങ്ങളുടെ പുതിയ ജാലകങ്ങൾ തുറക്കുന്നതിൽ സിഡിസിയുടെ പങ്ക് പ്രശംസാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡോ - ജർമൻ സഹകരണത്തിന്റെ ഭാഗമായുള്ള നമസ്തേ പ്ലസ് പ്രൊജക്ട് സ്കോളർഷിപ്പിനാണ് ശീതൾ തെരഞ്ഞെടുക്കപ്പെട്ടത്. അഖിലേന്ത്യാതലത്തിൽ ഏഴ് വിദ്യാത്ഥികളാണ് ഈ ബഹുമതിക്ക് അർഹരായത്. ഉപരി പഠന - ഗവേഷണത്തിന് പ്രതിമാസം 861 യൂറോ ശീതളിന് ലഭിക്കും. ദില്ലി സർവകലാശാലയിൽ ഇംഗ്ലീഷ് ഭാഷ - സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുകയാണ് ശീതളിപ്പോൾ.
ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ രാജീവൻ സ്വാഗതവും അസിസ്റ്റൻ്റ് സെൻ്റർ മാനേജർ ദീപക് സുഗതൻ നന്ദിയും പറഞ്ഞ ചടങ്ങിൽ സിഡിസിയിലെ ഉദ്യോഗസ്ഥരും പഠിതാക്കളും സംബന്ധിച്ചു.