മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു
നവംബർ 2ന് വൈകീട്ട് 4 മണിക്കകം അപേക്ഷ സമർപ്പിക്കണം
മേപ്പയ്യൂർ: കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഫീൽഡ് തല പാലിയേറ്റിവ് യൂണിറ്റിലേക്ക് ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. പ്രസ്തുത സ്ഥാനത്തേക്കുള്ള കൂടിക്കാഴ്ച നവംബർ 8 ന് കാലത്ത് 11 മണിക്ക് മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തുന്നു.
പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർ നവംബർ 2ന് വൈകീട്ട് 4 മണിക്കകം കുടുംബ ആരോഗ്യ കേന്ദ്രം ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

