തീരുമാനം മാറ്റി സര്‍ക്കാർ; പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല
പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന സംഘടനകൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. പെന്‍ഷന്‍ പ്രായം 60 ലേക്ക് ഉയര്‍ത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇക്കാര്യത്തിൽ തുടര്‍നടപടികള്‍ തത്കാലത്തേക്ക് വേണ്ടെന്നാണ് മന്ത്രി സഭായോഗ തീരുമാനം. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന സംഘടനകൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടെ ആലോചിക്കാതെ പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചിരുന്നു. തീരുമാനത്തില്‍ പരസ്യമായ എതിർപ്പുമായി ഡിവൈഎഫ്‌ഐ, എഐഎസ്എഫ് തുടങ്ങിയ യുവജന സംഘടനകളും രംഗത്ത് വന്നിരുന്നു.
ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറിയേറ്റ് ആരോപിച്ചു.