സൗജന്യ എഴുത്ത് പരീക്ഷാ പരിശീലനവുമായി നേതാജി അക്കാദമി പേരാമ്പ്ര
ഏപ്രിൽ 2 ന് രാവിലെ 10 മുതൽ 2 മണി വരെ നേതാജി അക്കാദമിയിൽ വെച്ച് സ്ക്രീനിംഗ് ക്യാമ്പ് നടത്തുന്നു
പേരാമ്പ്ര: വിവിധ സേനകളിൽ (അഗ്നിപഥ്, സി.ആർ.പി.എഫ്., ബി.എസ്.എഫ്., സി.ഐ.എസ്.എഫ്.ഐ., എസ്.എസ്.സി., കോസ്റ്റ് ഗാർഡ്, റെയിൽവെ) ചേരാൻ താൽപ്പര്യമുള്ള പത്താംതരം പാസായ 17 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്കായി ഏപ്രിൽ 2 ന് രാവിലെ 10 മുതൽ 2 മണി വരെ സ്ക്രീനിംഗ് ക്യാമ്പ് നേതാജി അക്കാദമിയിൽ വെച്ച് നടത്തുന്നു.
ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും രണ്ട് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയോ, വാർഡ് മെമ്പറുടെയോ, കുടുംബശ്രീ യൂണിറ്റിൻ്റെയോ കത്തുമായി വരുന്നവർക്ക് വാർഷിക ഫീസിൻ്റെ 50 ശതമാനം കുറവ് നൽകുന്നതാണെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
പത്രസമ്മേളനത്തിൽ ബാബു പി.സി., എരവട്ടൂർ ബാലകൃഷ്ണൻ, സായൂജ് എസ്., വിജേഷ് കെ.എസ്. എന്നിവർ പങ്കെടുത്തു.

