സേനകളിലേക്ക് പ്രവേശനം സംബന്ധിച്ച് നടുവണ്ണൂരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ബിജു വാകയാടിനെ പൊന്നാടയണിയിച്ച് ആദരിച്ചു

നടുവണ്ണൂർ: ആചാര്യ പ്രീ റിക്രൂട്ടിംഗ് സെന്ററിന്റെ നേതൃത്വത്തിൽ നടുവണ്ണൂരിൽ സേനകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. ആർമി നേവി എയർപോർട്ട് പാരാമിലിട്ടറി, പോലീസ്, ഫോറസ്റ്റ്, കോസ്റ്റ് ഗാർഡ് തുടങ്ങിയ മേഖലകളിലേക്കാണ് ഫിസിക്കൽ അക്കാദമി ക്ലാസുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലാസ് നടത്തിയത്.
നടുവണ്ണൂർ ബി ദ ബെസ്റ്റ് അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫുട്ബോൾ കോച്ച് ബിജു വാകയാട് സ്വാഗതം പറഞ്ഞു. ആചാര്യ അക്കാദമി കോഡിനേറ്റർ കെ.പി.സുരേന്ദ്രൻ ആധ്യക്ഷം വഹിച്ചു. പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. റുഫ്റ്റ മുഖ്യപ്രഭാഷണം നടത്തി. സുബേദാർ രവീന്ദ്രൻ ഫിസിക്കൽ ടെസ്റ്റിനെ കുറിച്ചുള്ള വിശദീകരണം നൽകി.റിട്ടയേഡ് സുബേദാർ സത്യൻ, ബവിഷ് റിട്ടയേർഡ് ഇൻ ആർമി, ആചാര്യ അക്കാദമി ട്രെയിനർ ചന്ദ്രശേഖരൻ തുടങ്ങിയവരും സംസാരിച്ചു.
ചടങ്ങിൽ പ്രമുഖ ഫുട്ബോൾ കോച്ചും മെട്രോ ഡയറക്ടറുമായ ബിജു വാകയാടിനെ പൊന്നാടയണിയിച്ച് ആദരിച്ചു.