ചെറുവണ്ണൂർ ഹോമിയോ ഡിസ്പൻസറിയിൽ മൾട്ടി പർപ്പസ് വർക്കർ നിയമനം
നിയമനം കരാർ അടിസ്ഥാനത്തിൽ

ചെറുവണ്ണൂർ: ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പൻസറി ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് വർക്കർ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യയുള്ളവർ 31/07/2024 തിയ്യതിയിൽ രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്തിൽ കൂടികാഴ്ചയ്ക്ക് ആവശ്യമായ രേഖകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടികാഴ്ചയിൽ ലഭിക്കുന്ന മാർക്കിൻ്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത: ജി.എൻ.എം. നഴ്സിംഗ് അപ്രൂവ്ഡ് ബൈ റെക്കഗനൈസ്ഡ് നെഴ്സിങ് ആൻ്റ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ, 40 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.