headerlogo
carrier

പേരാമ്പ്ര പെരുമ; കരിയർ ഫെസ്റ്റ് ഏപ്രിൽ 3,4 തീയതികളിൽ

പേരാമ്പ്ര ദക്ഷിണാമൂർത്തി ഹാളിൽ നടക്കുന്ന പരിപാടിയിൽ കരിയർ വിദഗ്ദർ പങ്കെടുക്കും

 പേരാമ്പ്ര പെരുമ; കരിയർ ഫെസ്റ്റ് ഏപ്രിൽ 3,4 തീയതികളിൽ
avatar image

NDR News

02 Apr 2025 10:11 PM

പേരാമ്പ്ര: ഗ്രാമപഞ്ചായത്ത് ഏപ്രിൽ 1 മുതൽ 12 വരെ നടത്തുന്ന 'പേരാമ്പ്ര പെരുമ'യുടെ ഭാഗമായി കരിയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 3, 4 തീയതികളിൽ പേരാമ്പ്ര ദക്ഷിണാമൂർത്തി ഹാളിൽ നടക്കുന്ന കരിയർ ഫെസ്റ്റ് എസ്.എസ്.എൽ.സി., പ്ലസ്ടു, ഗ്രാജുവേഷൻ, സി.ബി.എസ്.സി. പൊതു പരീക്ഷകൾ എഴുതിയ വിദ്യാർത്ഥികൾക്ക് കിട്ടാവുന്ന മികച്ച കരിയർ അനുഭവമാകും. 

     അഭിഷാദ് ഗുരുവായൂർ, ബിജിൻ കൃഷ്ണ ഐ.എ.എസ്., മാലാ പാർവതി, സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ പി. രാജീവൻ, ബാങ്ക് ഓഫീസർ ശ്രീനാഥ് ശ്രീധരൻ തുടങ്ങിയ പ്രമുഖർ ഭാവി പഠന സാധ്യതകളെ കുറിച്ചും കരിയറിനെ കുറിച്ചും വിദ്യാഭ്യാസ ലോണിനെ കുറിച്ചും വിവിധ സെഷനുകൾ രണ്ടു ദിവസങ്ങളിലായി കൈകാര്യം ചെയ്യുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് പ്രകാരം ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഇതിൽ അവസരം ഉണ്ടാവുക. https://perambra.biz.gifts/campaign/view/career-form/

NDR News
02 Apr 2025 10:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents