നടുവണ്ണൂർ പഞ്ചായത്തിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ നിയമനം
കരാറടിസ്ഥാനത്തിലാണ് നിയമനം
നടുവണ്ണൂർ: ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിയമനത്തിനായുള്ള അഭിമുഖം 04.02.2026 ബുധനാഴ്ച 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്നു.
നിശ്ചിത യോഗ്യതയുള്ളവർ 02.02.2026 നകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

