കോ- ഓർഡിനേറ്റർ ഒഴിവുകൾ
മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് റിജ്യണൽ ഓഫീസിന് കീഴിലാണ് ഓഴിവുകൾ
കോഴിക്കോട് : മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് റിജ്യണൽ ഓഫീസിന് കീഴിലുള്ള വടകര, തിക്കോടി, ബേപ്പൂർ, താനൂർ, ഫിഷറീസ് ഓഫിസുകളിലാണ് കോ ഓർഡിനേറ്റർമാരുടെ ഓഴിവുകൾ. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 9 ന് രാവിലെ 11 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ റീജിയണ ൽ ഓഫീസിൽ എത്തുക. ഫോൺ. 0495 2383472

