headerlogo
carrier

ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം

ജലനിധിയുടെ ഇടുക്കി, കണ്ണൂർ റീജണൽ യൂണിറ്റിൽ അക്കൗണ്ട് സ് ഓഫീസർ ഒഴിവിലാണ് നിയമനം

 ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം
avatar image

NDR news

13 Jul 2026 05:01 PM

മലപ്പുറം: കേരള റൂറൽ വാട്ടർ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസി (ജലനിധി) യുടെ ഇടുക്കി, കണ്ണൂർ റീജണൽ പ്രോജക്റ്റ് മാനേജ്‌മെന്റ്‌ യൂണിറ്റിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ / അർദ്ധസർക്കാർ / പൊതുമേഖല സ്ഥാപനങ്ങൾ / സെക്രട്ടേറിയേറ്റ് ഫിനാൻസ് എന്നിവയിൽ അക്കൗണ്ട്‌സ് ഓഫീസർ റാങ്കിലോ മറ്റു തത്തുല്യ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

          അക്കൗണ്ട്‌സ് വിഭാഗത്തിൽ എട്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക / അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. ജൂലൈ 31നകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.jalanidhi.kerala.gov.in.

NDR news
13 Jul 2026 05:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents