കോഴിക്കോട് ജില്ലയിൽ തൊഴിലവസരം, അഭിമുഖം സിവിൽ സ്റ്റേഷനിൽ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ ആണ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നത്.
കോഴിക്കോട്: കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ ആണ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തൊഴിൽ മേഖ നടത്തുന്നത്. ജൂലൈ 17ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും.
സൈറ്റ് സൂപ്പര്‍വൈസര്‍, അക്കൗണ്ടന്റ്, ലാബ്‌ടെക്‌നീഷ്യന്‍, ടൈപ്പിസ്റ്റ്, കലക്ഷന്‍ ഏജന്റ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫീസര്‍, മാര്‍ക്കറ്റിങ് മാനേജര്‍, മാര്‍ക്കറ്റിങ് കോഓഡിനേറ്റര്‍, ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, പബ്ലിക് റിലേഷന്‍ ഓഫീസര്‍, പബ്ലിക് റിലേഷന്‍ എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ് സ്റ്റാഫ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ടെലികോളിങ്, ഫ്രണ്ട് ഓഫീസ്, ക്ലീനിങ് സ്റ്റാഫ്, സെക്യൂരിറ്റി ഗാര്‍ഡ്, മഹിള സഖി എന്നീ തസ്തികകളിലാണ് നിയമനം.
നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി രജിസ്ട്രേഷന്‍ സ്ലിപ്പുമായെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 300 രൂപ അടച്ച് എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതമെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0495 2370176, 2370178.

