headerlogo
carrier

കെ എസ് ആർ ടി സിയിൽ ഡ്രൈവർ ഒഴിവുകൾ .

കെ എസ് ആർ ടി സിയിൽ കരാർ നിയമനം, ഡ്രൈവർ കം കണ്ടക്ടർ 1117 ഒഴിവുകൾ .

 കെ എസ് ആർ ടി സിയിൽ ഡ്രൈവർ ഒഴിവുകൾ .
avatar image

NDR news

28 Jul 2026 03:54 PM

 തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കംകണ്ടക്ടർ തസ്തികയിലെ 1117 ഒഴിവിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

          പത്താം ക്ലാസ് ജയം, ഹെവി ഡ്രൈവിങ് ലൈസൻസ്, മുപ്പതിൽ അധികം സീറ്റുള്ള പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തെ ഡ്രൈവിങ് പരിചയം എന്നിവയാണ് യോഗ്യത.

         തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്ന് നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലീഷും മലയാളവും എഴുതാനും വായിക്കാനും അറിയണം. പ്രായപരിധി: 25- 55.

       എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് ലഭിക്കുക. അധിക മണിക്കൂറിന് 135 രൂപ അലവൻസായി നൽകും. ഡ്രൈവിങ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്.

       വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, എന്നിവ സഹിതം cmd.kerala.gov.in അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് മൂന്ന് ആണ് .

NDR news
28 Jul 2026 03:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents