ദക്ഷിണ റെയിൽവേയിൽ 4471 ആക്ട് അപ്രന്റീസ് ഒഴിവുകൾ
എസ്എസ്എൽസി, ഐടിഐ യോഗ്യതയുള്ളവർക്ക് 2026 സെപ്റ്റംബർ 27 നുള്ളിൽ അപേക്ഷ നൽകാവുന്ന താണ്
തിരുവനന്തപുരം: ദക്ഷിണ റെയിൽവേയിൽ (Southern Railway) വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി 4,471 ആക്ട് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.
2026 സെപ്റ്റംബർ 27 വൈകുന്നേരം 5 മണി വരെ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കേരളത്തിലെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി മാത്രം 777 ഒഴിവുകളുണ്ട്.
ആകെ ഒഴിവുകളെ താഴെ പറയുന്ന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:ഫ്രഷേഴ്സ് (Freshers): 163 ഒഴിവുകൾഎക്സ്-ഐടിഐ (Ex-ITI): 4,308 ഒഴിവുകൾപ്രധാന ട്രേഡുകൾ: ഫിറ്റർ, ഇലക്ട്രീഷ്യൻ, വെൽഡർ, കാർപെന്റർ, പെയിന്റർ, കോപ്പ, ഡീസൽ മെക്കാനിക്, വയർമാൻ, പ്ലംബർ, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (MLT).
വിദ്യാഭ്യാസ യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം + ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (ഫ്രഷർ വിഭാഗത്തിന് പത്താം ക്ലാസ്/പ്ലസ് ടു യോഗ്യത മാത്രം മതിയാകും).പ്രായപരിധി (2026 സെപ്റ്റംബർ 27 അടിസ്ഥാനമാക്കി): കുറഞ്ഞ പ്രായം 15 വയസ്സ്. ഫ്രഷേഴ്‌സിന് പരമാവധി 22 വയസ്സും, എക്സ്-ഐടിഐ/MLT വിഭാഗങ്ങൾക്ക് പരമാവധി 24 വയസ്സും ആയിരിക്കണം.പ്രായപരിധി ഇളവ്: ഒബിസി വിഭാഗത്തിന് 3 വർഷവും, എസ്‌സി/എസ്‌ടി വിഭാഗത്തിന് 5 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.പ്രതിമാസ സ്റ്റൈപ്പൻഡ്ഫ്രഷേഴ്സ് (പത്താം ക്ലാസ്): ₹8,200ഫ്രഷേഴ്സ് (പ്ലസ് ടു) / എക്സ്-ഐടിഐ: ₹9,600
തിരഞ്ഞെടുപ്പ് രീതിയും അപേക്ഷാ ഫീസും: ഈ നിയമനത്തിന് എഴുത്തുപരീക്ഷയോ ഇന്റർവ്യൂവോ ഇല്ല. പത്താം ക്ലാസിലെയും ഐടിഐയിലെയും മാർക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ്.അപേക്ഷാ ഫീസ്: പൊതുവിഭാഗങ്ങൾക്കും ഒബിസിക്കും ₹100. വനിതകൾ, എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാ ഫീസില്ല.താല്പര്യമുള്ള കേരളത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ Southern Railway Official Website വഴി ഓൺലൈനായി അപേക്ഷിക്കാം.

