റെയിൽവേയിൽ 5165 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അവസരം. നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറി വിഭാഗത്തിൽ 5165 ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു
എൻ ടി പി സി ബിരുദ തലത്തിൽ 3477 ഒഴിവുകളുണ്ട്.ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. എൻ ടി പി സി പ്ലസ് ടു തലത്തിൽ 1688 ഒഴിവുകൾ ഉണ്ട്. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ആർ ആർ ബി വെബ്സൈറ്റ് സന്ദർശിക്കുക.

