headerlogo
carrier

കേന്ദ്രസായുധ സേനയിൽ 1871 ഒഴിവുകൾ ബിരുദധാരി ൾക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി കേന്ദ്രസായുധ സേനയിലേക്ക് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം ആകെ ഒഴിവുകൾ 1871 .

 കേന്ദ്രസായുധ സേനയിൽ 1871 ഒഴിവുകൾ ബിരുദധാരി ൾക്ക് അപേക്ഷിക്കാം
avatar image

NDR news

20 Sep 2026 02:33 PM

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി കേന്ദ്രസായുധ സേനയിലേക്ക് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം.ആകെ ഒഴിവുകൾ 1871 .(BSF: 457, ഡൽഹി പോലീസ് :317, CRPF : 254, CISF: 250, lTSB: 187, SSB: 172, SI (ഫയർ ) : 234 എന്നിങ്ങനെയാണ് ഒഴിവുകൾ)

. യോഗ്യത: അംഗീകൃത സർവ്വകലാശാല ബിരുദം. SI ഫയർ ഫിസിക്സ് /കെമിസ്ട്രി /മാത്തമാറ്റിക്സ് ബിരുദം/മെക്കാനിക്കൽ /സിവിൽ ഇലക്ട്രിക്കൽ/ഓട്ടോമൊബൈൽ ഡിപ്ലോമ. ഡൽഹി പോലീസ്: ബിരുദം. + ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം

.     പ്രായപരിധി: 20 - 25 (01-08-2026). ഫയർ ഫോഴ്സ് 18-30. ശമ്പളം: 35400 - 112400. തുടക്ക ശമ്പളം: 65000

തിരഞ്ഞെടുപ്പ് പ്രക്രിയ:

1. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (പേപ്പർ 1)

2. ശാരീരിക യോഗ്യതാ പരിശോധന & കായിക ക്ഷമതാ പരീക്ഷ (PET/PST)

3. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (പേപ്പർ 2)

4. മെഡിക്കൽ പരിശോധന

എഴുത്തു പരീക്ഷ: പേപ്പർ ഒന്നിന് സമയം ഒരു മണിക്കൂർ. മാർക്ക് 100. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ നോളജ് ആൻഡ് ജനറൽ അവേർനസ്സ്, ക്വണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് കോംപ്രിഹെൻഷൻ എന്നിങ്ങനെ 15 മിനിറ്റ് വീതം നാലു ഭാഗങ്ങൾ. ഓരോ വിഭാഗത്തിൽ നിന്നും 25 മാർക്കിനുള്ള 25 വീതം ചോദ്യങ്ങൾ

.   പേപ്പർ രണ്ട് ആകെ മാർക്ക് 200. ദൈർഘ്യം രണ്ട് മണിക്കൂർ. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് (20 ചോദ്യങ്ങൾ - 40 മാർക്ക്), ജനറൽ നോളജ് ആൻഡ് ജനറൽ അവേർനസ്സ് (20 - 40), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (20 - 40), ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ (100 ചോദ്യങ്ങൾ - 200 മാർക്ക്) എന്ന വിധത്തിലായിരിക്കും ചോദ്യപേപ്പർ ഘടന. ഓരോ തെറ്റുത്തരത്തിനും പേപ്പർ ഒന്നിൽ 0.25 മാർക്കും പേപ്പർ രണ്ടിൽ 0.50 മാർക്കും നെഗറ്റീവ് ആകും. രണ്ടു പേപ്പറുകൾക്കും മിനിമം യോഗ്യത മാർക്ക് ഉണ്ട്. ജനറൽ വിഭാഗം 30%, പിന്നാക്കം/ സാമ്പത്തിക ദുർബലം 25%, മറ്റുള്ളവർ 20%. എൻസിസിയിൽ എ/ബി/സി സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് രണ്ടു പേപ്പറുകളിലും യഥാക്രമം രണ്ട്/മൂന്ന്/ അഞ്ച് ശതമാനം മാർക്ക് ബോണസ് മാർക്ക് ആയി ലഭിക്കും

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ:കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം.അപേക്ഷാ ഫീസ്:₹100(വനിതകൾ, SC/ST, പൂർവ്വ സൈനികർ എന്നിവർക്ക് ഫീസില്ല)പ്രധാന തീയതികൾ:

അവസാന തീയതി:സെപ്റ്റംബർ 30

അപേക്ഷ തിരുത്തൽ തീയതികൾ:ഒക്ടോബർ 8 - 10

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി സന്ദർശിക്കുക:

https://ssc.gov.in

NDR news
20 Sep 2026 02:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents