headerlogo
carrier

റെയിൽവേയിൽ വിവിധ തസ്തികകളിൽ ബിരുദക്കാർക്ക് 3548 ഒഴിവുകൾ

റെയിൽവേയിൽ നോൺ ടെക്നിക്കൽ വിഭാഗത്തിൽ വരുന്ന വിവിധ ഒഴിവുകളിലേക്ക് നവംബർ 8 നകം ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്നതാണ്

 റെയിൽവേയിൽ വിവിധ തസ്തികകളിൽ ബിരുദക്കാർക്ക് 3548 ഒഴിവുകൾ
avatar image

NDR news

06 Nov 2026 04:14 PM

തിരുവനന്തപുരം:റെയിൽവേയിൽ നോൺ ടെക്ന‌ി ക്കൽ കാറ്റഗറിയിൽപ്പെടുന്ന ഇനി പറയുന്ന തസ്‌തികകളിലേക്ക് ഓൺ ലൈനിൽ നവംബർ 6 നകം ബിരുദ ക്കാർക്ക് അപേക്ഷിക്കാം. കേന്ദ്രീകൃത തൊഴിൽ വിജ്‌ഞാപന നമ്പർ 06/2026).

ചീഫ് കമേർഷ്യൽ-കം-ടിക്കറ്റ് സൂ പ്പർവൈസർ, ഒഴിവുകൾ 127 (തിരു വനന്തപുരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന് (ആർആർബി) കീഴിൽ ഒരൊഴിവാണുള്ളത്). അടിസ്ഥാന ശമ്പ ളം 35400 രൂപ.

ഗുഡ്‌സ് ട്രെയിൻ മാനേജർ, ഒഴിവു കൾ 2750 (തിരുവനന്തപുരം ആർആർ ബി 21), അടിസ്ഥാന ശമ്പളം 29200 രൂപ

ജൂനിയർ അക്കൗണ്ട്സ് 'അസിസ്റ്റന്റ് -കം-ടൈപ്പിസ്‌റ്റ്, ഒഴിവുകൾ 300. അടി സ്ഥാന ശമ്പളം 29200 രൂപ.

സീനിയർ ക്ലർക്ക്-കം-ടൈപ്പിസ്‌റ്റ്, ഒ ഴിവുകൾ 311 (തിരുവനന്തപുരം ആർ ആർബി 3), അടിസ്ഥാന ശമ്പളം 29200 രൂപ.

 

.   പട്ടികജാതി/വർഗ്ഗം, ഒബിസി നോൺ ക്രീമിലെയർ, ഇഡബ്ല്യൂഎസ്, വിമുക്തഭ ടന്മാർ, ഭിന്നശേഷി വിഭാഗങ്ങൾക്ക് നി ശ്ചിത ഒഴിവുകൾ സംവരണം ചെയ് തിട്ടുണ്ട്.

.  അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത. പ്രായപരിധി 18-33 വയസ്. എസ്‌സി/എസ്‌ടി, ഒബിസി-എൻസിഎൽ, പിഡബ്ല്യുഡി, വിമുക്തഭ ടന്മാർ, വിധവകൾ മുതലായ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

. .   അപേക്ഷാ/പരീക്ഷാ ഫീസ് 500 രൂപ. എസ്‌സി/എസ്‌ടി/വിമുക്തഭടന്മാർ, വനി തകൾ, ട്രാൻസ്‌ജൻഡർ, ഭിന്നശേഷിക്കാർ മുതലായ വിഭാഗങ്ങൾക്ക് 250 രൂപ. ഇന്റർനെറ്റ് ബാങ്കിങ്, ഡബിറ്റ്/ക്രഡിറ്റ് കാർഡ്, യുപിഐ ഉപയോഗിച്ച് നവംബർ 8നകം ഫീസ് അടയ്ക്കാം. അപേക്ഷ നൽകാനായി സൗകര്യപ്രദമായ ഒരു ആർആർബി തെരഞ്ഞെടുക്കാവുന്നതാണ്. indianrailways.gov.in- ൽ ലഭ്യമാണ്. . സന്ദർശിക്കുക

NDR news
06 Nov 2026 04:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents