headerlogo
carrier

കരാട്ടെയിൽ സ്വർണത്തിളക്കവുമായി ഫാത്തിമ ഹന

ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ഫാത്തിമ ഹന നടുവണ്ണൂർ സ്വദേശിനിയാണ്

 കരാട്ടെയിൽ സ്വർണത്തിളക്കവുമായി ഫാത്തിമ ഹന
avatar image

NDR news

22 Nov 2026 02:00 PM

പേരാമ്പ്ര: കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി (KTU) ഇന്റർസോൺ അണ്ടർ 67 കിലോ വനിതാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി ഫാത്തിമ ഹന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. കെ.എം.ഇ.എ എൻജിനീയറിങ് കോളേജിലെ അവസാന വർഷ ബി.ടെക് വിദ്യാർഥിനിയാണ് ഫാത്തിമ ഹന.

.       പേരാമ്പ്ര സെൻ ഷിറ്റോറിയു കരാട്ടെ സ്കൂളിലാണ് ഫാത്തിമ കരാട്ടെ പരിശീലനം നടത്തുന്നത്. നടുവണ്ണൂരിലെ സമീർ മേക്കോത്തിന്റെയും അസ്‌ല സമീറിന്റെയും മകളാണ്.

NDR news
22 Nov 2026 02:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents