ബലാത്സംഗ കേസിൽ വിജയ് ബാബുവിന് ഇന്ന് നിർണായകം
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എറണാകുളം: ബലാത്സംഗ കേസിൽ വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കേസിൽ വിജയ് ബാബുവിന് ഇന്നത്തെ ദിവസം നിർണായകമാവും. അതേസമയം ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ ചോദ്യം ചെയ്യൽ ഒൻപത് മണിക്കൂറോളം നീണ്ടു. തനിയ്ക്കെതിരെ വ്യാജമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നതെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വിരോധമാണ് പരാതിക്ക് കാരണമെന്നുമാണ് വിജയ് ബാബു പ്രതികരിച്ചത്.
കോടതിയിൽ വിശ്വാസമുണ്ടെന്നും സത്യം തെളിയുമെന്നുമായിരുന്നു ദുബായിൽ നിന്നും എത്തിയ ശേഷം വിജയ് ബാബു പ്രതികരിച്ചു. വാദങ്ങൾ തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിജയ് ബാബു പോലീസിന് കൈമാറിയതായും സൂചനയുണ്ട്.