headerlogo
cinema

റീൽ; ഹ്രസ്വ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ചെയ്തു

ടീ ഷർട്ടിൽ ആലേഖനം ചെയ്താണ് പോസ്റ്റർ പുറത്തിറക്കിയത്

 റീൽ; ഹ്രസ്വ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ചെയ്തു
avatar image

NDR News

19 Jul 2022 11:12 AM

കൊയിലാണ്ടി: ഐസ് എന്ന ഹ്രസ്വചിത്രത്തിന് ശേഷം കിഷോർ മാധവൻ, ദിനേഷ് യു. എം. കൂട്ടുകെട്ടിൽ ഹരിമാളു ക്രിയേഷൻസ് അവതരിപ്പിക്കുന്ന പുതിയ ഹ്രസ്വചിത്രം 'റീൽ എ ത്രെഡ് ഓഫ് ലൈഫി'ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. അലൻ മാധവൻ എന്റർറ്റെയ്ൻമെന്റ് ബാനറിൽ, ഓർമ്മ ജഫ്സയാണ് ചിത്രം നിർമ്മിക്കുന്നത്. 

      കൊയിലാണ്ടി വൈദ്യരങ്ങാടിയിൽ നടന്ന ചടങ്ങിൽ വനമിത്ര പുരസ്‌കാര ജേതാവ് രാഘവൻ സ്വസ്ഥവൃത്തം, റീൽ പോസ്റ്റർ ആലേഖനം ചെയ്ത ടി ഷർട്ട്‌ ചിത്രത്തിന്റെ നിർമ്മാതാവ് സന്തോഷിന് നൽകികൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി വാർഡ് അംഗം എൻ. എസ്. വിഷ്ണു സന്നിഹിതനായ ചടങ്ങിൽ രാജൻ നടുവത്തൂർ, ഇ. വിശ്വനാഥൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. രാമചന്ദ്രൻ നീലാംബരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശാന്ത് ചില്ല സ്വാഗതവും ശിവപ്രസാദ് ശിവപുരി നന്ദിയും പറഞ്ഞു. 

      ഒരു ഹ്രസ്വചിത്രത്തിന്റെ ഭാഗമായി ഇത്തരത്തിൽ പോസ്റ്റർ പ്രകാശനം നിർവഹിക്കപ്പെടുന്നത് ശ്രദ്ധേയമായി. പ്ലാസ്റ്റിക് നിർമ്മാർജ്ജന ദൗത്യത്തിന്റെ ഭാഗമായി സാമൂഹിക അവബോധം സൃഷ്ടിക്കപ്പെടുന്നതിനായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ആലേഖനം ചെയ്ത ടി ഷർട്ട്‌ അണിയറപ്രവർത്തകർക്ക് കൈമാറിയത്. തുടർന്ന് ടീം റീൽ വൈദ്യരങ്ങാടി മുത്താമ്പി റോഡിനിരുവശവുമുള്ള പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം നീക്കം ചെയ്തു. കിഷോർ മാധവൻ, ശ്രീകുമാർ, സുരേഷ് രാമൻ, ഷജീവ് നാരായണൻ, ഷീജ രഘുനാഥ്, സുകുമാരൻ വി. വി, മാളവിക തുടങ്ങിയവർ നേതൃത്വം നൽകി.

NDR News
19 Jul 2022 11:12 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents