സൂര്യ, അജയ് ദേവ്ഗൺ മികച്ച നടന്മാർ, അപർണ ബാലമുരളി മികച്ച നടി
മികച്ച നടി, മികച്ച ഗായിക, മികച്ച സഹനടൻ; ചലച്ചിത്ര പുരസ്കാര നിറവിൽ മലയാളം

ഡൽഹി: 68ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . 30 ഭാഷകളിലായി 305 ചലച്ചിത്രങ്ങളാണ് ഇത്തവണ പുരസ്കാരത്തിനായി എത്തിയത്. മികച്ച നടനായി സൂര്യയും അജയ് ദേവ്ഗണും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി മലയാളിയായ അപർണ ബാലമുരളിയും മികച്ച ഗായികയായി അയ്യപ്പനും കോശിയിലെയും അഭിനയത്തിന് നഞ്ചിയമ്മയും അർഹയായി.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും സിനിമയ്ക്ക് മികച്ച സംവിധാനത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. സംഗീതസംവിധാനത്തിന് തമൻ (അല വൈകുണ്ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്) എന്നിവരും അർഹരായി. മികച്ച സഹനടനായി ബിജു മേനോനെയും തിരഞ്ഞെടുത്തു.
സംഘട്ടന സംവിധാനത്തിന് അയ്യപ്പനും കോശിയും സിനിമയ്ക്ക് സംഘട്ടനം ഒരുക്കിയ മാഫിയാ ശശി, രാജശേഖർ എന്നിവരും മികച്ച എഡിറ്റിങ്ങിന് ശ്രീകർ പ്രസാദും(ശിവരഞ്ജിനിയും സില പെൺകളും), മലയാള ചിത്രനായി തിങ്കളാഴ്ച നിശ്ചയവും തിരഞ്ഞെടുത്തു. സെംഖോർ പ്രത്യേക ജൂറി പുരസ്കാരം നേടിയപ്പോൾ വാങ്ക് (കാവ്യ പ്രകാശ്) രണ്ടാമത്തെ പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി.