ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ആനന്ദ് കാവുംവട്ടത്തിന് ജൂറി അവാർഡ്
"ചോക്ക്പൊടി" എന്ന മ്യൂസിക്ക് വീഡിയോവിലെ ആഷാഢമേഘങ്ങൾ' എന്ന ഗാനത്തിനാണ് പുരസ്കാരം
നടുവണ്ണൂർ: 2021-22 വർഷത്തെ നെടുമുടി വേണു മീഡിയ ഹബ്ബ് ഇൻ്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ "ചോക്ക്പൊടി" എന്ന മ്യൂസിക്ക് വീഡിയോവിലെ ആഷാഢമേഘങ്ങൾ എന്ന ഗാനത്തിന് ആനന്ദ് കാവുംവട്ടത്തിന് ജൂറി അവാർഡ്. ഗീത ഉദയകുമാറാണ് ഗാനരചന നിർവ്വഹിച്ചത്. ആഗസ്ത് 29 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
കോഴിക്കോട്, കണ്ണൂർ ആകാശവാണിയിൽ സംഗീത സംവിധാനത്തിൽ ഗ്രേഡ് ആർട്ടിസ്റ്റായ ആനന്ദിന് മികച്ച സംഗീത സംവിധാനത്തിന് കഴിഞ്ഞ വർഷത്തെ ഭരത് മുരളി അവാർഡ്, അസോസിയേഷൻ ഓഫ് ഷോർട്ട് മൂവി മേക്കേഴ്സ് ആൻ്റ് ആർട്ടിസ്റ്റ് അവാർഡ്, മീഡിയ ഇൻ്റർ സിറ്റി പുരസ്ക്കാരം എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

