അയർലൻഡിൽ ‘ജയിലർ’ സിനിമയ്ക്ക് സ്പെഷ്യൽ ഷോ ഒരുക്കി
മുഖ്യാതിഥിയായി എത്തി മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ

ഡബ്ലിൻ: ആഗോളതലത്തിൽ ശ്രദ്ധ നേടിയ ‘ജയിലർ’ 10 ദിവസത്തിനുള്ളിൽ 500 കോടി താണ്ടി പ്രദർശനം തുടരുമ്പോൾ അയർലൻഡിൽ സിനിമയ്ക്ക് സ്പെഷ്യൽ ഷോ ഒരുക്കിയിരിക്കുകയാണ്. പ്രത്യേക ഷോയ്ക്ക് മുഖ്യാതിഥിയായി എത്തിയത് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ആയിരുന്നു. അയർലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ അംഗമാണ് സഞ്ജു.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം ട്വന്റി 20 മത്സരത്തിനിടെ കമന്റേറ്റർ നയാൽ ഒബ്രിയൻ സഞ്ജു തന്റെ ഇഷ്ട നടന്റെ ചിത്രത്തിന് പങ്കെടുത്ത കാര്യം സൂചിപ്പിച്ചിരുന്നു. താരത്തിനിത് അഭിമാന നിമിഷമായിരുന്നുവെന്നും കമന്റേറ്റർ പറഞ്ഞു.ഏഴാം ക്ലാസ് മുതൽ രജനികാന്തിനോടുള്ള തന്റെ കടുത്ത ആരാധനയെ കുറിച്ച് സഞ്ജു പല അഭിമുഖങ്ങളിലും പരാമർശിച്ചിട്ടുണ്ട്.