headerlogo
cinema

കായണ്ണ ഗവ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു

കാഴ്ച ഫിലിം ക്ലബ്ബിൻ്റെ ഉദ്ഘാടനം സംവിധായകൻ ശ്രീലാൽ മഞ്ഞപ്പാലം നിർവഹിച്ചു

 കായണ്ണ ഗവ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ  ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു
avatar image

NDR News

24 Nov 2024 10:27 AM

കായണ്ണ:ലോകോത്തര സിനിമകളും സാമൂഹ്യ സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മികച്ച ഡോക്യുമെൻററികളും വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കായണ്ണ ഗവ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. കാഴ്ച ഫിലിം ക്ലബ്ബിൻ്റെ ഉദ്ഘാടനം സംവിധായകൻ ശ്രീലാൽ മഞ്ഞപ്പാലം നിർവഹിച്ചു. കായണ്ണ ടൗണിലെ സ്വപ്ന നഗരിയിൽ നടന്ന പരിപാടിയിൽ ലിറ്റിൽ ടെററിസ്റ്റ്, അൺകൗണ്ടഡ്, പങ്ക്,  ഫ്രീ ബേർഡ്സ്,വിൻഡ് ചിംസ് തുടങ്ങിയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പിടിഎ പ്രസിഡൻ്റ് എം അജിത് കുമാർ ഉദ്ഘാടനം ചെയ്തു.

       തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ ബിജു സീനിയ, തിരക്കഥാകൃത്ത് ശ്രീജീഷ് ചെമ്മരൻ,സംഗീതസംവിധായകൻ ബാബുരാജ്, മാധ്യമപ്രവർത്തകൻ ശ്രീഹർഷൻ തിരുവോത്ത് തുടങ്ങിയവർ പങ്കെടുത്തു.  ലിതേഷ് കരുണാകരൻ ചർച്ച നയിച്ചു. പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി,പ്രോഗ്രാം ഓഫീസർ ഡോ എം എം സുബീഷ്, റഷീദ് പുത്തൻപുര, സോണിയ, ടി സത്യൻ,ബാബു കുതിരോട്ട്, സബിത ജയേഷ്, ദീക്ഷിത്, ജഗദൻ, വികെ സരിത, എസ്. പ്രിയ, പി ജെ പുഷ്പാകരൻ, അഞ്ജു അരവിന്ദ്,  ദിൽദിയ ബഷീർ, അനിഷ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

NDR News
24 Nov 2024 10:27 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents