യുവാക്കൾക്കിടയിൽ വ്യാപകമാകുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം സിനിമകളല്ല: ഫെഫ്ക
ലഹരി വ്യാപനം തടയാൻ ഉത്തരവാദിത്വപ്പെട്ടവർ സിനിമയെ പഴിചാരുന്നുവെന്നും സംഘടന കുറ്റപ്പെടുത്തി.

തിരുവനന്തപുരം :യുവാക്കൾക്കിട യിൽ വ്യാപകമാകുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം സിനിമകളല്ലെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ. എന്നാൽ ഉത്തരവാദിത്വപ്പെട്ടവർ സിനിമക്കെതിരെ അടിസ്ഥാന മില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും സംഘടന പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
കുറ്റകൃത്യങ്ങൾക്ക് കാരണം സിനിമയാണെന്ന വാദം അസംബന്ധവും അബദ്ധജഡിലവു മാണ്. ലഹരിയാണ് വില്ലൻ, അത് നിയന്ത്രിക്കാൻ അധികൃതർക്ക് കഴിയണം. ലഹരി വ്യാപനം തടയാൻ ഉത്തരവാദിത്വപ്പെട്ടവർ സിനിമയെ പഴിചാരുന്നുവെന്നും സംഘടന കുറ്റപ്പെടുത്തി.
സിനിമ ഉയർത്തിപ്പിടിക്കുന്നത് മനുഷ്യ പക്ഷത്തിൻ്റെ രാഷ്ട്രീയമാണ്. നാർകോട്ടിക്ക് ഈസ് എ ഡെർട്ടി ബിസിനസ്സ് എന്ന് ജനപ്രിയ നായകരെ കൊണ്ട് പറയിച്ച സംവിധായകരാണ് മലയാള സിനിമയിൽ ഉള്ളത് എന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. മലയാളത്തിലെ ഏറ്റവും ജനസമ്മിതിയുള്ള നടനെക്കൊണ്ട് ‘നര്‍ക്കോട്ടിക്സ് ഇസ് എ ഡെര്‍ട്ടി ബിസിനസ്’ എന്ന് വന്‍ വിജയം നേടിയ സിനിമകളില്‍ പറയിച്ചത് ഞങ്ങളുടെ സഹപ്രവര്‍ത്തകരായ എഴുത്തുകാരും സംവിധായകരു മാണ്.