13 കൊല്ലത്തിന് ശേഷം അമ്മയുടെ ജനറൽ ബോഡിയിൽ പങ്കെടുത്ത് നടൻ ജഗതി ശ്രീകുമാർ
മുതിർന്ന താരം മധു ഓൺലൈനിലൂടെ യോഗത്തിന്റെ ഭാഗമായി
 
                        കൊച്ചി: 13 കൊല്ലത്തിന് ശേഷം താര സംഘടന അമ്മയുടെ ജനറൽ ബോഡിയിൽ പങ്കെടുത്ത് നടൻ ജഗതി ശ്രീകുമാർ. മകനൊപ്പം വീൽചെയറിലാണ് ജഗതി യോഗത്തിനെത്തിയത്. കുശലാന്വേഷണങ്ങളുമായി എത്തിയ താരങ്ങളെ തിരിച്ചറിഞ്ഞ് പുഞ്ചിരിക്കുന്നുണ്ടായിരുന്നു ജഗതി ശ്രീകുമാർ. യോഗത്തിൽ ജഗതി ശ്രീകുമാറിനെ ആദരിച്ചു. മുതിർന്ന താരം മധു ഓൺലൈനിലൂടെയാണ് യോഗത്തിന്റെ ഭാഗമായത്.
2012ൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിന് ശേഷം സിനിമ രംഗത്ത് നിന്നും പൂർണമായി വിട്ടുനിൽക്കുകയാണ് ജഗതി ശ്രീകുമാർ. പിന്നീട് സി.ബി.ഐ 5, വല എന്നീ ചിത്രങ്ങളിലൂടെ തിരിച്ചു വന്നിരുന്നു. കൊച്ചിയിൽ കലൂർ ഗോകുലം കൺവെൻഷൻ സെന്ററിലാണ് യോഗം നടന്നത്.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            