ചലച്ചിത്ര- മിമിക്രി താരം കലാഭവന്‍ നവാസ് അന്തരിച്ചു
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊച്ചി :നടൻ കലാഭാവൻ നവാസ് (51) ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ഹൃദയാഘാതമാണ് മരണകാരണ മെന്നാണ് പ്രാഥമിക നിഗമനം. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയത്. എന്നാല്‍, വളരെ വൈകിയും റൂമില്‍ നിന്നു പുറത്തു വരാത്തതിനാല്‍ റൂം ബോയ് അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മിമിക്രി കലാകാരന്‍, ഗായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനായിരുന്നു കലാഭവന്‍ നവാസ്. മിമിക്രി വേദികളിലൂടെ യാണ് അദ്ദേഹം കലാരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് കലാഭവനിലൂടെയാണ് നവാസ് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. കലാഭവന്‍ മിമിക്‌സ് പരേഡുകളിലെ അദ്ദേഹത്തിന്‍റെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്ക പ്പെട്ടിരുന്നു.നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
ഹാസ്യവും സ്വഭാവ വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു നവാസ്. അദ്ദേഹത്തിന്റെ സ്വാഭാവികമായ അഭിനയം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് നവാസ്. ചലച്ചിത്രതാരം രഹനയാണ് ഭാര്യ. നവാസിന്റെ സഹോദരന്‍ നിയാസ് ബക്കറും മലയാള സിനിമയിലും ടെലിവിഷന്‍ രംഗത്തും സജീവമായ അഭിനേതാവാണ്. ചെലിവിഷന്‍ ഷോകളില്‍ നിത്യസാന്നിധ്യ മായിരുന്നു നവാസ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാ, മിമിക്രി ലോകത്തിന് വലിയ ഞെട്ടലുണ്ടാക്കി. ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ നടത്തി.