headerlogo
cinema

നടിയെ ആക്രമിച്ച കേസ്; സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ

അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത മേനോൻ ആവശ്യപ്പെട്ടു.

 നടിയെ ആക്രമിച്ച കേസ്; സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ
avatar image

NDR News

16 Aug 2025 07:43 PM

 തിരുവനന്തപുരം :നടിയെ ആക്രമിച്ച കേസിൽ സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ. വലിയ കാലതാമസമാണ് ഇത് വരെ സംഭവിച്ചതെന്നും ഇനിയും വൈകരുതെന്നും ശ്വേത പറഞ്ഞു. അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത മേനോൻ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ്‌ ന്യൂസിനോടാണ് ശ്വേത പ്രതികരിച്ചത്.

  മെമ്മറി കാർഡ് വിഷയവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയിട്ടില്ലെന്ന് ശ്വേത മേനോൻ പറഞ്ഞു. എക്സിക്യൂട്ടീവ് യോഗം കാര്യം ചർച്ച ചെയ്യും. ‌താൻ ആരുടേയും മൗത്ത് പീസ് ആകില്ല. ‌തനിക്ക്‌ തന്റെ ശബ്ദം ഉണ്ടെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

   മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ അമ്മയുടെ രക്ഷാധികാരികളാണെന്നും ഭാരവാഹികൾ മാറിയത് സംഘടന ഫണ്ട്‌ അടക്കം ഒരു തരത്തിലും ബാധിക്കില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.അതേസമയം അമ്മ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞതാണെന്നും ശ്വേത മേനോൻ പറഞ്ഞു. സംഘടനയിൽ ചർച്ചകളിലൂടെ മാറ്റങ്ങൾ നടപ്പാക്കുമെന്നും ശ്വേത പ്രതികരിച്ചു.

 

NDR News
16 Aug 2025 07:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents