headerlogo
cinema

ക്യു എഫ് എഫ് കെ പുരസ്‌ക്കാര ചടങ്ങിനൊരുങ്ങി കൊയിലാണ്ടി 

സംവിധായകനും അഭിനേതാവു മായ ജിയോ ബേബി ഉത്ഘാടനം ചെയ്യും. 

 ക്യു എഫ് എഫ് കെ പുരസ്‌ക്കാര ചടങ്ങിനൊരുങ്ങി കൊയിലാണ്ടി 
avatar image

NDR News

01 Nov 2025 07:43 PM

 കൊയിലാണ്ടി:കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ ക്യു എഫ് എഫ് കെ യുടെ (കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട് ) മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പുരസ്‌ക്കാര ചടങ്ങ് നവംബർ 2 ന് സംവിധായകനും അഭിനേതാവു മായ ജിയോ ബേബി ഉത്ഘാടനം ചെയ്യും. 

 പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, സംവിധായകൻ കമൽ, അഭിനേതാവ്  സുധീഷ്, സംവിധായകൻ, ജ്യോതിഷ് ശങ്കർ (ചിത്രം പൊന്മാൻ ) തുടങ്ങിയ ചലച്ചിത്രരംഗത്തെ പ്രതിഭാധനർ പുരസ്‌കാരങ്ങൾ സ്വീകരിക്കും. 

   നടനും സംവിധായകനും നിർമ്മാതാവുമായ  സൗബിൻ ഷാഹിർ മുഖ്യാതിഥിയായിരി ക്കും. സിനിമാറ്റോഗ്രാഫർ  വിപിൻ മോഹൻ, ഗാനരചയിതാവ്  സന്തോഷ്‌ വർമ്മ, അഡ്വ: കെ.സത്യൻ (വൈസ് ചെയർമാൻ കൊയിലാണ്ടി നഗരസഭ ), നവീന വിജയൻ (കേരള ചലച്ചിത്ര അക്കാദമി കോർഡിനേറ്റർ ), ഗാനരചയിതാവ് നിധീഷ് നടേരി,സംവിധായകൻ ശിവദാസ് പൊയിൽക്കാവ്, ക്യാമറമാൻ പ്രശാന്ത് പ്രണവം തുടങ്ങിയവർ പങ്കെടുക്കും. 

   ദൃശ്യ മാധ്യമ പുരസ്‌കാരങ്ങൾ, സ്നേഹാദരം, ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ എന്നിവ വേദിയിൽ സമർപ്പിക്കുന്നു.ഏപ്രിൽ ഒന്നിന് എൻട്രികൾ സ്വീകരിച്ചു തുടങ്ങിയ ഫെസ്റ്റിവലിന്റെ സമാപനവുമാണ് പുരസ്‌ക്കാര ചടങ്ങ്. 

     പ്രവാസികൾ ഉൾപ്പെട്ട സംസ്ഥാനത്തിന്റെ അകത്തും പുറത്തുമുള്ള മുന്നൂറോളം പേരാണ് ഫെസ്റ്റിവലിന്റെ ഭാഗമായി കൊയിലാണ്ടിയിലെത്തുന്നത്. കൊയിലാണ്ടി ടൌൺ ഹാളിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പുരസ്‌ക്കാര ചടങ്ങിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫെസ്റ്റിവൽ ചെയർമാൻ പ്രശാന്ത് ചില്ല, ജന കൺവീനർ ഹരി ക്ലാപ്സ്, സംഘടന പ്രസിഡന്റ് ജനു നന്തി ബസാർ, ജന സെക്രട്ടറി സാബു കീഴരിയൂർ, ബബിത പ്രകാശ്, ആഷ്‌ലി വിജയ്, റിനു രമേശ്‌, കിഷോർ മാധവൻ, രഞ്ജിത് നിഹാര, ഷിജിത് മണവാളൻ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

NDR News
01 Nov 2025 07:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents