headerlogo
cinema

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മമ്മൂട്ടി ആണ് മികച്ച നടന്‍. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം.

 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
avatar image

NDR News

03 Nov 2025 04:56 PM

  തൃശ്ശൂർ :55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തൃശൂരില്‍ വച്ച് നടന്ന ചടങ്ങില്‍ സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മമ്മൂട്ടി ആണ് മികച്ച നടന്‍. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം.

  രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയായി രുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിന് ഷംല ഹംസ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ്.

 

അവാര്‍ഡുകള്‍ ഇങ്ങനെ:

മികച്ച നടന്‍ : മമ്മൂട്ടി – ഭ്രമയുഗം

മികച്ച നടി : ഷംല ഹംസ – ഫെമിനിച്ചി ഫാത്തിമ

മികച്ച സിനിമ : മഞ്ഞുമ്മല്‍ ബോയ്‌സ്

മികച്ച രണ്ടാമത്ത സിനിമ : ഫെമിനിച്ചി ഫാത്തിമ

മികച്ച സംവിധായകന്‍ : ചിദംബരം – മഞ്ഞുമ്മല്‍ ബോയ്‌സ്

മികച്ച ബാലതാരം

പ്രത്യേക ജൂറി പരാമര്‍ശം : പാരഡൈസ്

സ്ത്രീ/ട്രാന്‍ജെന്‍ഡര്‍ വിഭാഗം : പായല്‍ കപാഡിയ

മികച്ച വിഷ്വല്‍ എഫക്ട്: എആര്‍എം

മികച്ച നവാഗത സംവിധായകന്‍ : ഫാസില്‍ മുഹമ്മദ്, ഫെമിനിച്ചി ഫാത്തിമ

ജനപ്രിയ ചിത്രം : പ്രേമലു

മികച്ച നൃത്തസംവിധാനം : ബൊഗെയ്ന്‍വില്ല

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) : സയനോര, ബറോസ്

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) : ഫാസി വൈക്കം, ബറോസ്

മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് : റോണക്‌സ് സേവ്യര്‍, ബൊഗെയ്ന്‍വില്ല, ഭ്രമയുഗം

മികച്ച കളറിസ്റ്റ് : ശ്രീ വാര്യര്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, ബൊഗെയ്ന്‍വില്ല

മികച്ച ശബ്ദരൂപകല്‍പന : ഷിജിന്‍ മെല്‍വിന്‍, അഭിഷേക് നായര്‍ – മഞ്ഞുമ്മല്‍ ബോയ്‌സ്

മികച്ച ശബ്ദമിശ്രണം : ഷിജിന്‍ മെല്‍വിന്‍

മികച്ച സിങ്ക് സൗണ്ട് : അജയന്‍ – പണി

മികച്ച വസ്ത്രാലാങ്കരം : സമീറ സനീഷ്

മികച്ച എഡിറ്റര്‍ : സൂരജ് ഇഎസ് – കിഷ്‌കിന്ധാകാണ്ഡം

മികച്ച പിന്നണി ഗായിക : സെബ ടോമി – അംഅ

മികച്ച പിന്നണി ഗായകന്‍ : കെഎസ് ഹരിശങ്കര്‍ – എആര്‍എം

മികച്ച പശ്ചാത്തല സംഗീതം : ക്രിസ്റ്റോ സേവ്യര്‍ – ഭ്രമയുഗം

മികച്ച സംഗീത സംവിധായകന്‍ : സുഷിന്‍ ശ്യാം – ബൊഗെയന്‍വില്ല

മികച്ച ഗാനരചയിതാവ് : വേടന്‍ – മഞ്ഞുമ്മല്‍ ബോയ്‌സ്

മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) : ലാജോ ജോസ്, അമല്‍ നീരദ് – ബൊഗെയ്ന്‍വില്ല

മികച്ച തിരക്കഥാകൃത്ത് : ചിദംബരം – മഞ്ഞുമ്മല്‍ ബോയ്‌സ്

മികച്ച ഛായാഗ്രഹാകന്‍ : ഷൈജു ഖാലിദ് – മഞ്ഞുമ്മല്‍ ബോയ്‌സ്

മികച്ച കഥാകൃത്ത് : പ്രസന്ന – പാരഡൈസ്

മികച്ച സ്വഭാവ നടി : ലിജോമോള്‍ ജോസ് – നടന്ന സംഭവം

മികച്ച സ്വഭാവ നടന്‍ : സൗബിന്‍ ഷാഹിര്‍ – മഞ്ഞുമ്മല്‍ ബോയ്‌സ്

സിദ്ധാര്‍ത്ഥ് ഭരതന്‍ – ഭ്രമയുഗംപ്രത്യേക

ജൂറി പരാമര്‍ശം : ജ്യോതിര്‍മയി – ബൊഗെയ്ന്‍വില്ല

ദര്‍ശന രാജേന്ദ്രന്‍ – പാരഡൈസ്

ടൊവിനോ – എആര്‍എം

ആസിഫ് അലി – കിഷ്‌കിന്ധാകാണ്ഡം.

NDR News
03 Nov 2025 04:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents